തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് പതിവു പോലെ ഓണക്കാലത്ത് മറ്റ് സർക്കാർ ജീവനക്കാർക്ക് നൽകുന്നതുപോലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. ഇതിനായി കെഎസ്ആർടിസിക്ക് സർക്കാർ 65.5 കോടി രൂപ അനുവദിച്ചു.
കൊവിഡ് കാലമായതിനാൽ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതിനെ തുടർന്ന് സർക്കാർ സഹായത്തിലാണ് ശമ്പളം നൽകി വരുന്നത്. ഓണത്തിന് മുമ്പ് തന്നെ ശമ്പള വിതരണം പൂർത്തിയാക്കുന്നതാണെന്ന് കെഎസ്ആർടിസി ജനറൽ മാനേജർ അറിയിച്ചു.
Discussion about this post