ഒഞ്ചിയം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തലശ്ശേരി കോടതിക്ക് സമീപം മാമോട്ടി കെഎം വിപിനാണ് (44) അറസ്റ്റിലായത്. മടപ്പള്ളി സ്വദേശിയില്‍ നിന്ന് അഞ്ച് ലക്ഷം വാങ്ങി വിമാനത്താവളത്തില്‍ ചായക്കട ശരിപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം നല്കി കബളിപ്പിക്കുകയായിരുന്നു.
ഇതേ ശൃംഖലയിലെ ഏഴ് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി ചോമ്പാല സ്വദേശി പൊന്നന്‍കണ്ടി അരുണ്‍കുമാറിനെ കഴിഞ്ഞ 12-ന് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇത്തരത്തില്‍ വഞ്ചിതരായ പലരും സ്റ്റേഷനില്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വിപിന്റെ അറസ്റ്റോടെ കൂടുതല്‍ കേസുകള്‍ പുറത്തുവരുമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചോമ്പാല സിഐ ടിപി സുമേഷും സംഘവും ചേളന്നൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ വടകര ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post