ആലുവ: കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അടച്ച ആലുവ മാര്‍ക്കറ്റ് ഇന്ന് തുറക്കും. ഒന്നര മാസത്തിന് ശേഷമാണ് മാര്‍ക്കറ്റ് തുറക്കുന്നത്. അതേസമയം മൊത്ത വ്യാപാരികള്‍ക്ക് മാത്രമാണ് കടകള്‍ തുറക്കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.
അതേസമയം അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞിട്ടും മാര്‍ക്കറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിരുന്നു.
Discussion about this post