കോട്ടയം: ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികള്‍ക്കും 12 ജീവനക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ 203 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരും ഉള്‍പ്പെടെ 29 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 203 പേരില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.
കോട്ടയം മുനിസിപ്പാലിറ്റി-16, കാഞ്ഞിരപ്പള്ളി-15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകള്‍-8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി-7, ഏറ്റുമാനൂര്‍ -6 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. അതേസമയം 51 പേര്‍ രോഗമുക്തരായി. ഇതുവരെ 2467 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. നിലവില്‍ 862 പേര്‍ ചികിത്സയിലുണ്ട്. 1602 പേര്‍ രോഗമുക്തരായി. ആകെ 9667 പേര്‍ ജില്ലയില്‍ ക്വാറന്റൈയിനില്‍ കഴിയുന്നുണ്ട്.
Discussion about this post