കോഴിക്കോട്: കോഴിക്കോട് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി. വാണിമേൽ നെല്ലിയുള്ളതിൽ സുധീഷിനെ മർദ്ദിച്ച സംഭവത്തിലാണ് പോലീസുകാരെ സ്ഥലംമാറ്റിയത്. നാദാപുരം കൺട്രോൾ റൂമിലെ പോലീസുകാരനായ എകെ മധു, ഡ്രൈവർ കെസി ദിലീപ് കൃഷ്ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
പരിക്കേറ്റ സുധീഷ്, അമ്മ മാത, സഹോദരി രാധ എന്നിവർ വളയം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. പോലീസുകാരെ സസ്പെന്റ് ചെയ്യണമെന്നാണ് സുധീഷന്റേയും കുടുംബത്തിന്റേയും ആവശ്യം.
റോഡിൽ നിൽക്കുകയായിരുന്ന സുധീഷിനെ യാതൊരു കാരണവുമില്ലാതെ പോലീസ് മർദ്ദിക്കുകയായിരുന്നുവെന്ന് ഇവർ പരാതിപ്പെടുന്നു. മർദ്ദനത്തിൽ തലക്കും കൈയ്ക്കും സുധീഷിന് പരിക്കേറ്റിരുന്നു.
Discussion about this post