ഓണത്തിന് പോലീസുകാരെ മാവേലി വേഷം കെട്ടിക്കരുത്, പുതിയ നിര്‍ദേശം

തിരുവനന്തപുരം: പോലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശം. കൊവിഡ് പ്രതിരോധ ചുമതലകള്‍ക്ക് പുറമേ ഓണം ബോധവത്ക്കരണത്തിനും പൊലീസ് മുന്നിട്ടിറങ്ങണമെന്ന നിര്‍ദേശം മയപ്പെടുത്തി.

താത്പര്യമുള്ള സ്റ്റേഷനുകളില്‍ ബോധവത്ക്കരണം മതിയെന്നും നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ ചുമതലകള്‍ക്ക് പുറമേ ഓണം ബോധവത്ക്കരണത്തിനും പൊലീസുകാര്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശം. ഓണത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ടിയിട്ടായിരുന്നു നടപടി.

ഇത് പൊലീസിന് അധിക ഭാരമുണ്ടാക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം മയപ്പെടുത്തിയത്. താത്പര്യമുള്ള സ്റ്റേഷനുകളില്‍ മാത്രം ബോധവത്ക്കരണം മതിയെന്ന് വ്യക്തമാക്കി.

കൂടാതെ പൊലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, കൊവിഡ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ 30 ദിവസം ജോലി നോക്കുന്ന പൊലീസുകാരെ കൊവിഡ് വാരിയര്‍ ബഹുമതി നല്‍കി ആദരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

Exit mobile version