തൃശ്ശൂര്‍: ലോകം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. നിരവധി പേര് വൈറസ് ബാധിച്ച് മരിച്ചു. ഈ ദുരിതകാലം എത്രയും വേഗം അവസാനിക്കണേയെന്നാണ് ഇന്ന് ലോകജനത ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്നത്.
കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ മനസ്സിനെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകളും വീഡിയോകളും വല്ലപ്പോഴും എത്താറുണ്ട്. അങ്ങനെയൊരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരുമാസം മകനെ പിരിഞ്ഞിരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്.
ക്വാറന്റിന് കാലാവധി കഴിഞ്ഞ് തന്റെ കണ്‍മണിക്കരികില്‍ എത്തുകയാണ് വൈറലാകുന്ന ദൃശ്യങ്ങളിലെ അമ്മ. അമ്മയെ കണ്ടതും കണ്മണി ഓടി നെഞ്ചിലേക്കു ചായുന്നു. ഒരേസമയം കണ്ണുനീരും സന്തോഷവും പകരുന്ന മനോഹര കാഴ്ച.മ്യൂസിക് മലയാളം എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ മനോഹര ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്.
മഹാമാരിയുടെ കാലത്ത് കാത്തിരിപ്പിന് ‘ക്വാറന്റീന് കാലം’ എന്നു കൂടി അര്‍ത്ഥമുണ്ട്. നമുക്ക് പ്രിയപ്പെട്ടവരെ കോവിഡെന്ന മഹാമാരി ക്വാറന്റീന് കൂട്ടിനകത്ത് ഒറ്റപ്പെടുത്തുന്നതു പോലെ സങ്കടകരമായ കാഴ്ച മറ്റൊന്നില്ല. സോഷ്യല്‍മീഡിയയില്‍ വൈറലായ അമ്മയുടേയും മകന്റെയും വീഡിയോയ്ക്ക് അതിമനോഹരം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post