തിരുവനന്തപുരം: നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റിവച്ചു. ശനിയാഴ്ചത്തേക്കാണ് മാറ്റിയതെന്നാണ് സൂചന. മന്ത്രിമാര്‍ പലരും സ്വയം നിരീക്ഷണത്തില്‍ ആയ സാഹചര്യത്തില്‍ ആണ് മന്ത്രിസഭാ യോഗം മാറ്റിവച്ചത്.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പല മന്ത്രിമാരും നീരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ യോഗം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. കരിപ്പൂര്‍ വിമാന അപകട സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ദിവസങ്ങള്‍ക്ക് അകം മലപ്പുറം കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് കളക്ടറുമായി സമ്പര്‍ക്കമുണ്ടായ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
അതേസമയം പരിശോധനയില്‍ മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു.കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും പലരും മുന്‍കരുതലെന്നോണം നിരീക്ഷണം തുടരുകയാണ്.
Discussion about this post