കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. നിലമേലില്‍ ശവസംസ്കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് ബാധയുണ്ടായിരുന്നു. ഈ വ്യക്തിയില്‍നിന്ന് 13 പേര്‍ക്ക് രോഗം പകരുകയായിരുന്നു.
ഇതിനു പുറമെ, ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേര്‍ക്കാണ് ഇവിടെ കൊവിഡ് പരിശോധന നടത്തിയത്. 23 ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചു ബോട്ടുകളിലെ ലേലം നടത്തിയിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ മത്സ്യബന്ധന ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം ഉള്ളയാളുമാണ് ഇദ്ദേഹം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post