തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് വ്യാപനം. ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി. ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില്‍ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഞായറാഴ്ച മരിച്ചിരുന്നു.വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.
ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 60 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അറുപതോളം തടവുകാര്‍ക്ക് പരോളിലിറങ്ങാനാവും.
അതിനിടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം സ്വദേശിയാണ് മരിച്ചത്. കോതമംഗലം തോണിക്കുന്നേല്‍ ടിവി മത്തായിയാണ് മരിച്ചത്. 67 വയസായിരുന്നു. ഹൃദ്രോഗവും, രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിരുന്നു.
Discussion about this post