കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന. തിങ്കളാഴ്ച വെളുപ്പിനാണ് സ്വപ്നയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു.
ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന് ജിയോ പോള്‍ കോടതിയില്‍ പറയുന്നു. സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്കാന് ഉത്തരവിടുകയും ചെയ്തു.
സ്വപ്നയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശവും നല്കി. സ്വപ്നയ്ക്കു പുറമേ പിഎസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവരേയും 26 വരെ റിമാന്‍ഡ് ചെയ്തു.
Discussion about this post