കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോതമംഗലം സ്വദേശി ടിവി മത്തായിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തെയ്യാല സ്വദേശി ഗണേശന് ആണ് മരിച്ചത്. 48 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു മരണം. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാന ഇതുവരെ 169 പേരാണ് കൊവിഡ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 13 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Discussion about this post