മാധ്യമങ്ങളിലെ വാര്‍ത്തകള്‍ സത്യമാണോ അല്ലയോ എന്ന് ഇനി സംശയിക്കേണ്ട, വാര്‍ത്തകളിലെ വസ്തുതകള്‍ അറിയാം; ഇങ്ങനെ

തിരുവനന്തപുരം; സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി വ്യാജവാര്‍ത്തകള്‍ ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ജനങ്ങളെ പലപ്പോഴും തെറ്റ്ദ്ധരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ വാര്‍ത്തകളിലെ വസ്തുതകള്‍ കണ്ടെത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ തുടങ്ങിയ വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫാക്ട് ചെക്കിന്റെ ഫേസ്ബുക്ക് പേജ് ലിങ്ക് പങ്കുവെച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണെന്നും അറിയിച്ചു.

വിശദവിവരങ്ങള്‍

വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വര്‍ദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും അത്തരം വ്യാജ വാര്‍ത്തകള്‍ ധാരാളമായി വരുന്നുണ്ട്. അതിലെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ തുടങ്ങിയിട്ടുണ്ട്. ഫാക്ട് ചെക്കിന്റെ ഫേസ്ബുക്ക് പേജ് ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ I & PRD fact Check വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. +91 – 9496003234 എന്ന നമ്പറില്‍ whatsapp സന്ദേശമായി വ്യാജ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം

Exit mobile version