തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ ഡ്യൂട്ടി ചെയ്ത രണ്ട് പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഗാർഡ് ഡ്യൂട്ടി ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കന്റോൻമെന്റ് ഹൗസിലുള്ള 12 പോലീസുകാർ ക്വാറന്റൈനിൽ പോയി.
ഇതോടൊപ്പം പൂജപ്പുര ജയിലിൽ ഇന്ന് 114 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 363 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉദ്യോഗസ്ഥരുണ്ടോ എന്നകാര്യത്തിൽ വ്യക്തയില്ല. പൂജപ്പുര ജയിലിൽ ആകെയുള്ള 975 പേരിൽ 477 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
നേരത്തെ, ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച മണികണ്ഠൻ ഒഴികെ രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ലായിരുന്നു. അതിനാൽ തന്നെയാണ് എല്ലാവർക്കും പരിശോധന നടത്താൻ തീരുമാനിച്ചത്.