തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ് ആണ് മരിച്ചത്. 47 വയസായിരുന്നു. ഓട്ടോ ഡ്രൈവറായ ഇല്യാസ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.
എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് രണ്ട് പേരും തിരുവല്ലയില്‍ ഒരാളുമാണ് നേരത്തെ മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകാര സദാനന്ദന്(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന് (54) എന്നിവരാണ് എറണാകുളത്ത് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു.
വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശിയായ സുലുവുമാണ് കൊവിഡ് ബാധിച്ച് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിന്‍ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. സുലു അര്‍ബുദ രോഗിയായിരുന്നു.പത്തനംതിട്ടയില്‍ തിരുവല്ല സ്വദേശി ഏനത്ത് രാഘവന് നായരും (80) മരിച്ചു.
Discussion about this post