കൊച്ചി: ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഓഫീസ് അടഞ്ഞു തന്നെ കിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആറാം തീയതിയാണ് ജീവനക്കാരിക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഇവര്‍ അവധിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post