മലയാളികളുടെ അഭിമാനവും ഗൃഹാതുരമായ ഒട്ടേറെ ഗാനങ്ങൾക്ക് പിന്നണിയിൽ പേന ചലിപ്പിച്ച കവിയുമായ വയലാർ രാമവർമ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ ചലച്ചിത്രമാക്കിയ ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.
ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ അരുൺ എംസിയും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വയലാറിന്റെ ജീവിതമാണ് സിനിമയുടെ ആധാരം. ബയോപിക്ക് സ്വഭാവത്തിലാണ് ചിത്രം എത്തുന്നത്. ഈ ചിത്രത്തിൽ മലയാളത്തിലെ തന്നെ പല മുൻനിര അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
വയലാർ മലയാളത്തിനായി 250 ലേറെ സിനിമകളിൽ 1500 ലധികം ഗാനങ്ങൾ, 150 ലേറെ നാടക ഗാനങ്ങൾ, നൂറിലേറെ കവിതകൾ സമ്മാനിച്ചിട്ടുണ്ട്.
Discussion about this post