ബംഗളൂരു: മലയാളി നഴ്സ് ആശുപത്രിയില്‍ മരിച്ച നിലയില്‍. കൊല്ലം എഴുകോണ്‍ എടക്കോട് ഐശ്വര്യയില്‍ ശശിധരന്റെ മകന് അതുല്‍ ശശിധരന് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ജോലി ചെയ്യുന്ന ആശുപത്രിയിലാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതുലിന്റെ മൃതദേഹം മാരത്തഹള്ളി സക്ര വേള്‍ഡ് ആശുപത്രിയിയിലെ കോവിഡ് കെയര്‍ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. അതുല്‍ രണ്ട് വര്‍ഷമായി ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. അതുലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
അതുലിനെ ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും പരിശോധിച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും പിതാവ് ആരോപിച്ചു.
സംഭവത്തില്‍ പരാതിയുമായി മാതാപിതാക്കള്‍ മാരത്തഹള്ളി പൊലീസിനെ സമീപിച്ചു. സംസ്കാരം നാട്ടില്‍ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരന്: എസ് ആരോമല്‍. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്കറിയ, ജന. സെക്രട്ടറി ജിജോ മൈക്കിള്‍ എന്നിവരും ആവശ്യപ്പെട്ടു.
Discussion about this post