കോഴിക്കോട്: സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 21 പ്രദേശങ്ങള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 16- പുല്ലോറമ്മല്‍, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി 1,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 മടത്തും പൊയില്‍, എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍.
ഇതിനുപുറമെ കാവിലുപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14- ആവിക്കര, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 കുളിമാട്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ചുണ്ടയില്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 11 നടമ്മല്‍, 6 പയിമ്പ്ര, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കുളശേരിപ്പാറ, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7 തണ്ടോട്ടി, 2 വള്ളിയോട്ട് ഈസ്റ്റ്, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എടുത്തും കര, മുക്കം മുന്‍സിപ്പാലിയിലെ വാര്‍ഡ് 17 കച്ചേരി, ഫറോക്ക് മുന്സിപ്പാലായിലെ വാര്‍ഡ് 12 വായ പൊറ്റത്തറ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 തുവക്കോട്, ഏറമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ഏളങ്കോളി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 വൈക്കിലശേരി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 41 അരീക്കാട് എന്നിവയും കണ്ടെയിന്മെന്റ് സോണുകളാണ്.
Discussion about this post