ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന് ദീപം തെളിയിച്ചു; ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനമില്ല

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ഭക്തര്‍ക്ക് പ്രവേശനമില്ല. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുകയായിരുന്നു.

ദര്‍ശനത്തിന് ദേവസ്വം ജീവനക്കാരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് പ്രത്യേക പൂജകളൊന്നും തന്നെ നടത്തിയിരുന്നില്ല. നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടാകുക. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണപൂജകള്‍ക്കായി 29ന് വീണ്ടും നട തുറക്കും.

Exit mobile version