കൊല്ലം: പത്തനാപുരത്ത് വാഴപ്പാറയില്‍ നവവരനടക്കം നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, വിവാഹത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം.
വിവാഹത്തില്‍ ആകെ 48 പേരാണ് പങ്കെടുത്തത്. ഇതില്‍ 44 പേരെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ടെസ്റ്റിനായി ശേഖരിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്‌മെന്റ് സോണുകളില്‍ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ആലോചിക്കുന്നുണ്ട്.
Discussion about this post