സംസ്ഥാനത്തെ 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 568 ആയി

തിരുവനന്തപുരം: സംസ്ഥാനത്തെ 19 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയര്‍കുന്നം (വാര്‍ഡ് 15), ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15), തൃശൂര്‍ ജില്ലയിലെ പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോര്‍ത്ത് (1, 14), ഇടുക്കി ജില്ലയിലെ കരുണാപുരം (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 10 മരണമാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version