ഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെ കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞാഴ്ച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു മുകളിലാണ്.
അതേസമയം ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞാഴ്ച്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു നേരെ നീങ്ങിയിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ മധ്യ ഇന്ത്യയിലും കൊങ്കണ്‍ തീരത്തും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാല്‍ ഇത് കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആഗസ്റ്റ് ആദ്യ ആഴ്ചകളില്‍ ശക്തമായ മഴയായിരുന്നു കേരളത്തില്‍ പെയ്തത്. മിക്ക സ്ഥലങ്ങളിലും വെള്ളം കയറി.
Discussion about this post