അരൂര്‍ സ്റ്റേഷനിലെ വനിതാ പോലീസിന് കൊവിഡ്; പോലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു

ആലപ്പുഴ: അരൂര്‍ സ്റ്റേഷനിലെ വനിത പോലീസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാല് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റോഷന്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. കഴിഞ്ഞ 12 നാണ് ഇവര്‍ അവസാനമായി ജോലിക്കെത്തിയത്.

വനിതാ പോലീസിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ അയല്‍വാസികള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവും ഇവര്‍ക്കും വൈറസ് ബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഇതുവരെ എട്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മലപ്പുറം വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version