വയനാട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് മരിച്ചത്. 73 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ച്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗിയായിരുന്നു.
ആലപ്പുഴ പത്തിയൂര്‍ സ്വദേശി ആനന്ദഭവനത്തില്‍ സദാനന്ദന് ആണ് മരിച്ച മറ്റൊരാള്‍. ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖ ബാധിതനായിരുന്നു ഇയാള്‍. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
മലപ്പുറത്ത് ആണ് മറ്റൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമ ആണ് മരിച്ചത്. 65 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു മരണം.
Discussion about this post