മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച്ചകളില്‍ ആളുകള്‍ അനാവശ്യമായി കൂട്ടത്തോടെ പുറത്തിറങ്ങുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഞായറാഴ്ച്ചകളില്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല എന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിലെ ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ പാധികളോടെ പിന്‍വലിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം താരതമ്യേന നിയന്ത്രണത്തിലായ സാഹചര്യത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി. ജില്ലയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. കണ്ടൈന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post