പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
അതേസമയം, ഭക്തര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രതന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയില്‍ അഗ്നി പകരും. ചിങ്ങം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും നെയ്യ് അഭിഷേകവുമുണ്ടാകും.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടനം. താര്ത്ഥാടകര്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
Discussion about this post