മലപ്പുറം: രാജ്യം ഇന്ന് 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരിയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ള പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ പത്തൊന്‍പതുകാരിയായ അനുപമയുടെ വിരലുകള്‍ സൃഷ്ടിച്ചത്.
താന്‍ വരച്ച ചിത്രങ്ങളിലൂടെയാണ് അനുപമ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത്. കോവിഡ് എന്ന മഹാമാരിയുടെ ഈ കാലത്ത് രാവും പകലും പ്രയത്‌നിക്കുന്ന സ്വന്തം ജീവന് പോലും ഭീഷണിയാകുമെന്ന് അറിഞ്ഞിട്ടും സേവനസന്നദ്ധരായി ഇറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിറമുള്ള നന്മയാണ് അനുപമയുടെ ചിത്രത്തില്‍ നിറയുന്നത്.
ഈ സാഹചര്യവുമായി കോര്‍ത്തിണക്കി സ്വാതന്ത്ര്യ ദിനത്തില്‍ ഒരു ചിത്രം വരയ്ക്കണമെന്ന് ചിന്തിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരാണ് അനുപമയുടെ മനസ്സില്‍ ആദ്യമെത്തിയത്. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സമാനമായ മറ്റൊരു ചിത്രം അനുപമ കണ്ടത്.
ആ ചിത്രത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് അനുപമയും വരച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് വരച്ചുതീര്‍ത്ത
ഈ ചിത്രം കോളജിലെ എന്‍എസ്എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്തതാണ്. മഹാരാജാസില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനിയാണ് പൊന്നാനിക്കാരിയായ അനുപമ. സംസ്ഥാന തല മത്സരങ്ങളിലും അനുപമ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.