കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടച്ചിണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
റണ്‍വേയടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോയെന്ന് പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ മറ്റൊരാവശ്യം കൂടി ഉയര്‍ത്തിയിട്ടുണ്ട്.
ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – ദുബായ് ബോയിംഗ് വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര് മരണപ്പെട്ടിരുന്നു. ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് വഴിവെച്ചത്.
Discussion about this post