കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്.
കൂടാതെ ശോഭാ സുരേന്ദ്രന്, എഎന്‍ രാധാകൃഷ്ണന്, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നും കത്തിലുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കത്ത് ലഭിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് ബിജെപി സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പിസത്യപ്രകാശ് എന്നിവര്‍ അറിയിച്ചു.
Discussion about this post