ക്വാറന്റൈൻ ലംഘിച്ച് കടതുറന്ന കടയുടമയ്ക്ക് കൊവിഡ് പോസ്റ്റീവായി; സഹപ്രവർത്തകനും രോഗം ബാധിച്ചു; കേസെടുത്ത് പോലീസ്

വടകര: കോഴിക്കോട് നാദാപുരത്ത് ക്വാറന്റൈൻ ലംഘിച്ച കടയുടമയ്‌ക്കെതിരെ ചോമ്പാല പോലീസ് കേസെടുത്തു. നാദാപുരം റോഡിലെ പച്ചക്കറി വ്യാപാരിയും ഹോർട്ടി കോർപ് ഏജൻസിയുമായ ബാബുരാജിനെതിരെയാണ് മെഡിക്കൽ ഓഫീസറുടെ പരാതി പ്രകാരം കേസെടുത്തത്.

കൊവിഡ് ടെസ്റ്റിന്റെ ഭാഗമായി സ്രവം പരിശോധനക്ക് നൽകിയശേഷം ഇയാളോട് ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ ഇതിന് കൂട്ടാക്കാതെ വീണ്ടും കടയിലെത്തുകയും പിന്നീട് പരിശോധനഫലം വന്നപ്പോൾ കൊവിഡ് പോസിറ്റിവാകുകയും ചെയ്യുകയായിരുന്നു.

സമ്പർക്കത്തിലൂടെ ഇയാളുടെ കടയിലെ മറ്റൊരാൾക്കും കൊവിഡ് പോസിറ്റിവായിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്.

Exit mobile version