മലപ്പുറം:മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു.എസ്പി യു അബ്ദുല്‍ കരീമിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലപ്പുറം എസ്പിക്കും രോഗബാധ കണ്ടെത്തിയത്.
പോലീസ് മേധാവിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്പിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് 202 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ. ഏഴ് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 61 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
Discussion about this post