തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നു. ഇന്ന് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ജില്ലയില്‍ ഇന്ന് 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 75 പേരില്‍ 73 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
തലസ്ഥാനത്താണ് ഏറ്റവും ഉയര്‍ന്ന സമ്പര്‍ക്ക വ്യാപനം. ജില്ലയില്‍ 428 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 180 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 159 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, കൊല്ലം ജില്ലയിലെ 64 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.ഇന്ന് ആകെ 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. അതേസമയം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1564 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ കൂടി മരിച്ചു. 766 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
Discussion about this post