തിരുവനന്തപുരം; കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സെപ്തംബറോടെ വന്‍ വര്‍ധനയുണ്ടായേക്കുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.
സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ട ഘട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിദിനം രോഗികളുടെ എണ്ണം 10000-20000 ത്തിനുമിടയില്‍ ആകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരണനിരക്ക് കൂടുന്നത് ഭയത്തോടെ കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനം തടയുന്നതിന് ഹെല്‍ത്ത് ബ്രിഗേഡുകളെ തയ്യാറാക്കുമെന്നും കെകെ ശൈലജ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളായി പ്രതിദിനം ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് 1500മെലെ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post