തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊവിഡ്. വലിയുതറ ഗവണ്മെന്റ് യുപി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 50 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 21 പേരില്‍ രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ പ്രായമായവരും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. രോഗബാധിതരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ക്യാമ്പില്‍ ആകെ എഴുപതോളം ആളുകളാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ക്ക് നാളെ പരിശോധന നടത്തും.
കൊച്ചുതുറയിലുള്ള ഒരു വൃദ്ധസദനത്തിലും നേരത്തെ സമാനമായ സാഹചര്യമുണ്ടായിരുന്നു. വൃദ്ധസദനത്തിലെ അന്തോവാസികളടക്കം 35 ഓളം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു.
Discussion about this post