കോഴിക്കോട് സ്വര്‍ണ്ണാഭരണ ശാലയില്‍ റെയ്ഡ്; കണക്കില്‍പെടാത്ത മൂന്നര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

കോഴിക്കോട്: കോഴിക്കോട് സ്വര്‍ണ്ണാഭരണ ശാലയില്‍ കസ്റ്റംസ് റെയ്ഡ്. കണക്കില്‍പ്പെടാത്ത മൂന്നര കിലോയോളം സ്വര്‍ണ്ണം പിടിച്ചെടുത്തു. രാവിലെ ഗോവിന്ദപുരത്തെ സ്വര്‍ണ്ണാഭരണ ശാലയില്‍ നടന്ന റെയ്ഡില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാളയത്തെ ജ്വല്ലറിയിലും റെയ്ഡ് നടത്തിയത്. സ്വര്‍ണക്കടത്തു കേസില്‍ വിവിധയിടങ്ങളില്‍ കസ്റ്റംസ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായിട്ടാണ് കോഴിക്കോട്ടും റെയ്ഡ് നടന്നത്.

രണ്ടാഴ്ച മുമ്പ് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു.

Exit mobile version