കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരണപ്പെട്ടു. വൈറസ് ബാധയേറ്റ് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദറാ(73)ണ് മരിച്ചത്.
കൊവിഡ് മരണം മൂലമാണെന്ന് സ്ഥിരീകരിക്കുന്നതായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്. സ്രവ പരിശോധനാ ഫലം വന്നാല്‍ മാത്രമെ കൊവിഡ് മരണം സ്ഥിരീകരിക്കുകയൊള്ളൂ.
Discussion about this post