മൂന്നാര്‍: മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഹെലികോപ്റ്ററില്‍ മൂന്നാറിലെത്തി. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പുറപ്പെട്ടു. പെട്ടിമുടിയിലെ സന്ദര്‍ശനത്തിന് ശേഷം മൂന്നാറിലെത്തുന്ന മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണും.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. നിലവില്‍ കന്നിയാര്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയര്‍ കെട്ടി ഇറങ്ങിയാണ് തെരച്ചില്‍ നടത്തുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണല്‍തിട്ടകള്‍ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്.
ഇതിനു പുറമെ കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ച് പോയിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്.
Discussion about this post