കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. കര്‍ശന നിബന്ധനകളോടെയാണ് ഹാര്‍ബറുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.
പുലര്‍ച്ചെ നാലര മുതല്‍ മത്സ്യബന്ധനത്തിന് പോകാനാണ് അനുമതി. ഫിഷറീസ് വകുപ്പ് നല്കുന്ന പാസ് ഉള്ളവര്‍ക്കേ മത്സ്യബന്ധനത്തിന് പോകാനാവുകയുള്ളു. ഒറ്റ ഇരട്ട അക്കമുള്ള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം. മീന്‍പിടിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ വള്ളങ്ങളും ബോട്ടുകളും ഹാര്‍ബറില്‍ തിരിച്ചെത്തണം. ഹാര്‍ബറില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ലേലവും അനുവദിക്കില്ല.
അതേസമയം കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ ചെല്ലാനം ഹാര്‍ബര്‍ തുറക്കില്ല. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ക്കും തല്ക്കാലം മത്സ്യബന്ധനത്തിന് അനുമതിയില്ല.
Discussion about this post