തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രേണുക, രാധിക, രാഗിണി. മരുമക്കള്‍: സി.അശോക് കുമാര്‍, പിടി സജി, കെ.എസ്. ശ്രീകുമാര്‍.
മോഹന്‍ലാല്‍ നായകനായി എത്തിയ അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ചത് അദ്ദേഹമാണ്. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം.
1936 ജനുവരി19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടി. 1978 ല്‍ ‘ആശ്രമം’ എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.
Discussion about this post