തിരുവനന്തപുരം: കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പോലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എസ്പിമാരായ കെ ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ്പിമാരായ സി ഡി ശ്രീനിവാസന് (നര്‍ക്കോട്ടിക് സെല്‍ , പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെഎം ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെഇ പ്രേമചന്ദ്രന് (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി ജോണ്സണ് (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.
എന്‍ഐഎയില്‍ നിന്ന് അഡീഷനല്‍ എസ്പി: എപി ഷൗക്കത്തലി ഡെപ്യൂട്ടി എസ്പി: സി. രാധാകൃഷ്ണ പിള്ള എന്നിവരും മെഡലിന് അര്‍ഹരായി. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്നത് കൊച്ചി യൂണിറ്റിലെ സീനിയര്‍ ഡിവൈഎസ്പിയായ സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. എഎസ്പി എപി ഷൗക്കത്തലിയും അന്വേഷണത്തിലുണ്ട്. ഇത്തവണ മെഡല്‍ ലഭിച്ച 121 ഉദ്യോഗസ്ഥരില്‍ 21 വനിതകളുണ്ട്
Discussion about this post