തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് നൽകുന്ന ഹോം മിനിസ്റ്റേഴ്സ് മെഡലിന് അർഹരായി ഒമ്പത് മലയാളി ഉദ്യോഗസ്ഥർ. ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരായ എപി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും അടക്കം ഒമ്പത് മലയാളികളാണ് അർഹരായത്. കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് പി ഷൗക്കത്തലിയും സി രാധാകൃഷ്ണപിള്ളയും.
കേരള പോലീസിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരും അന്വേഷണ മികവിന് പട്ടികയിൽ ഇടം നേടി. എസ്പി സിഡി ശ്രീനിവാസൻ, ഡിവൈഎസ്പി ഗീരീഷ് സാരഥി, ഡിവൈഎസ്പി കെഎം ദേവസ്വ, എസ്പി കൃഷ്ണകുമാർ, ഇൻസ്പെക്ടർ പ്രേമചന്ദ്രൻ കെഇ, എസ്പി കെഇ ബൈജു, സബ് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവരും ആഭ്യന്തര മന്ത്രിയുടെ പുരസ്കാരത്തിന് ആർഹരായി.
രാജ്യത്തെ ഒട്ടാകെ 121 ഉദ്യോഗസ്ഥർക്കാണ് പുരസ്ക്കാരം. ഇതിൽ 21 പേർ വനിതാ ഉദ്യോഗസ്ഥരാണ്.
Discussion about this post