തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 59 പേര്‍ക്ക് രോഗബാധ കണ്ടെത്തിയത്. 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കൊവിഡ് പരിശോധന നടത്തും. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി.
ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഉയരുകയാണ്. തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ എസ്ഐയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസ്ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സ്റ്റേഷന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. 13 പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
വടകര റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി. തിരുവനന്തപുരത്ത് അഞ്ച് പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം സ്റ്റേഷനുകളില്‍ ഓരോ പോലീസുകാര്‍ക്ക് രോഗംബാധിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, എസ്എപി, സിറ്റി എആര്‍ ക്യാംപ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു.
Discussion about this post