തിരുവനന്തപുരം: റിമാന്‍ഡില്‍ കഴിയുന്ന കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാധാകൃഷ്ണന് പിന്തുണയുമായി മുതിര്‍ന്ന നേതാക്കള്‍ ഇന്ന് സമരപ്പന്തലില്‍ എത്തും.
അതേസമയം ഉന്നയിച്ച ആവശ്യങ്ങള്‍ 15 ദിവസത്തിനുള്ളില്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ചവരെ നീട്ടി.
Discussion about this post