പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒക്കല്‍ താന്നിപ്പുഴയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ 23കാരി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വരയില്‍ വീട്ടില്‍ ചന്ദ്രന്റെ മകള്‍ സാന്ദ്ര മരണപ്പെട്ടത്.
ഇന്നലെ രാത്രി പത്തു മണിക്ക് ശേഷം വീട്ടിലെ മുറിക്കുള്ളില്‍ വച്ച് സാന്ദ്ര ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post