തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന കാര്യത്തിൽ ഇന്നത്തെ സാഹചര്യം കൂടി പരിശോധിച്ച ശേഷം മാത്രം അന്തിമ തീരുമാനമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ. നിലവിൽ 600 ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, നിയന്ത്രിത അളവിനേക്കാൾ കൂടുതൽ ബോട്ടുകൾ കടലിൽ പോയാൽ സ്ഥിതി ഗുരുതരമാവുമെന്ന് കമ്മീഷണർ അഭിപ്രായപ്പെട്ടു. കർശന ഉപാധികളോടെ നിയന്ത്രിത മേഖലകളിൽ മത്സ്യബന്ധനം നടത്താനും വിപണനം നടത്താനും നിലവിൽ അനുമതിയുണ്ട്.
മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ അനുവദിക്കുകയുള്ളൂ. മത്സ്യബന്ധനത്തിന് വേണ്ടി പോകുന്ന വള്ളങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ 24 മണിക്കൂറിനുള്ളിൽ മടങ്ങി എത്തണമെന്നും നിബന്ധനയുണ്ട്.
Discussion about this post