തിരുവമ്പാടി: മുത്തന്‍ പുഴയില്‍ ആളെ കാണാനില്ലെന്ന പരാതി വിളി എത്തിയതോടെ പാഞ്ഞെത്തി ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചില്‍ കണ്ടെത്തിയത് മദ്യപിച്ച് ഓഫായ നിലയിലുള്ള വ്യക്തിയെ. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. വിളിയുടെ അടിസ്ഥാനത്തില്‍ മുക്കം ഫയര്‍ഫോഴ്‌സും പോലീസും പുഴക്കരയിലേയ്ക്ക് എത്തി.
കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊഴുകുന്ന പുഴക്കരയില്‍ വസ്ത്രവും ചെരുപ്പുമെല്ലാം കണ്ടതോടെ പിന്നെ പുഴയുടെ ഭീകരതെയും കനത്ത മഴയും അവഗണിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. കുളിക്കാനായി പോയെന്നും തിരിച്ച് വന്നില്ലെന്നുമുള്ള വീട്ടുകാരുടെ മൊഴിയും കൂടെ എത്തിയതോടെ ഭീതിയും ഉയര്‍ന്നു. അപകട സാധ്യത മുന്‍പില്‍ കണ്ടു കൊണ്ട് തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ മുത്തപ്പന്‍പുഴ അംബേദ്കര്‍ ആദിവാസി കോളനിയിലെ വിജയനെ കണ്ടെത്തിയത് കുറച്ച് ഉള്ളിലുള്ള കാട്ടില്‍ നിന്ന് മദ്യപിച്ച് ഓഫായ നിലയിലായിരുന്നു. തിരുവമ്പാടി പോലീസും ഗ്രാമ പഞ്ചായത്ത് അംഗം ടോമി കൊന്നക്കലും സ്ഥലത്തെത്തിയിരുന്നു. കുളിക്കാനിറങ്ങിയതിന്റെ മുകള്‍ഭാഗത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് വിജയനെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
Discussion about this post