തൃശ്ശൂർ: ലോകം കാത്തിരുന്ന മഹാമാരിക്ക് എതിരായുള്ള വാക്‌സിൻ ഒടുവിൽ ഔദ്യോഗികമായും ആദ്യമായും പുറത്തിറക്കിയിരിക്കുകയാണ് റഷ്യ. ലോകമെമ്പാടുനിന്നും റഷ്യയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ മലയാളികളും സരസമായി നന്ദി പറഞ്ഞ് റഷ്യൻ പ്രധാനമന്ത്രി വഌഡിമിർ പുടിന്റെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്.
‘ഒരു രണ്ട് ഫ്‌ള്ളൈറ്റ് നിറയെ വാക്‌സിൻ ഇങ്ങോട്ട് അയക്ക് പുട്ടേട്ടാ..ഇവിടുത്തെ പ്രധാമന്ത്രി തറക്കല്ലിട്ട് നടക്കുകയാണെ’ന്നൊക്കെയാണ് മലയാളികളുടെ കമന്റ്. ഒരു പതിനായിരം ബോട്ടിൽ തന്നാൽ പിന്നെ അത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടുപിടിച്ചോളാം എന്നും ചിലർ പുടിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. പുടിന് കോടി പുണ്യം കിട്ടുമെന്നും മലയാളികൾ പറയുന്നു. സ്പുട്‌നിക്ക് 5 എന്നാണ് വാക്‌സിന് റഷ്യ നൽകിയിരിക്കുന്ന പേര്. സ്വന്തം മകൾക്കാണ് പുടിൻ വാക്‌സിൻ ആദ്യം നൽകിയത്.
മലയാളികളുടെ ചില കമന്റുകൾ:
ബഹുമാനപ്പെട്ട പുട്ടേട്ടൻ, എത്രയും പെട്ടെന്ന് ആ വാക്‌സിൻ കേരളത്തിലേക്ക് കൊടുത്തു വിടണം. ഇവിടെ ഇന്ത്യയിൽ കേരളം ഒഴികെ ബാക്കി ഉള്ളിടത്തു എല്ലാം പാട്ട കൊട്ടലും പൊരയ്‌ക്ക് തീവയ്ക്കലും ഒക്കെ ആയിട്ട് കോറോണയെ ഓടിക്കേണ്. കൂടെ ഗോ കൊറോണ മന്ത്രവും… അതോണ്ട് ഞങ്ങൾ മലയാളികൾക്ക് മാത്രം മതി മരുന്ന് .. ഞങ്ങൾ അത് 3നേരം റമ്മിലോ ബ്രാണ്ടിയിലോ ചേർത്ത് അടിച്ചോളാം
ഇതാണ് മലയാളി കണ്ടു പടിക്കണ്ണ, വേറെ ഏതേലും രാജ്യക്കാര് വന്നു ഇങ്ങനെ സ്നേഹം കാണിച്ച ഇല്ലാലോ ,അതാണ് മലയാളി ,
പിന്നെ അണ്ണൻ അറിയാത്ത ഒരു കാര്യം അണ്ണന്റെ പേരിലുള്ള ഒരു പലഹാരം ഉണ്ട് ഞങ്ങടെ നാട്ടില്, അത് കൊണ്ട് കൂടി ആണെന് വെച്ചോ
പുടിൻ അണ്ണനോടുള്ള ബഹുമാനസൂചകമായി നാളെ കേരളത്തിലെ വീട്ടമ്മമാർ രാവിലെ പുട്ടുണ്ടാകുന്നതാണ് with പൂവൻ പഴം all kerala പുട്ട് അണ്ണൻ ഫാൻസ് association അറിയിക്കുന്നത്.
പുട്ടുചേട്ടാ നിങ്ങളോട് മലയാളി എന്നും കടപ്പെട്ടിരിക്കും. നാട്ടിൽ വരുമ്പോൾ പുട്ടും കടലയും കൂട്ടി നല്ലൊരു ബ്രേക്ക് ഫാസ്റ്റ് തരുന്നുണ്ട്