സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; നാലുദിവസം കൊണ്ട് പവന് കുറഞ്ഞത് 2,800! അറിയാം ഇന്നത്തെ വില

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് കുറഞ്ഞത് 1,600 രൂപയാണ്. ഇതോടെ 41ലേയ്ക്ക് വരെ ഉയര്‍ന്ന സ്വര്‍ണ്ണം ഇപ്പോള്‍ 39,200ലെത്തി നില്‍ക്കുകയാണ്. 4,900 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണ്ണവില പവന് 2,800 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാന്‍ ഇടയായത്.

അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളര്‍ നിലവാലത്തിലേയ്ക്ക് താഴ്ന്നു. വിലകുത്തനെ ഉയര്‍ന്നതിനെതുടര്‍ന്ന് വന്‍തോതില്‍ ലാഭമെടുപ്പുനടന്നതും ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമായത്.

Exit mobile version