ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി. ജലനിരപ്പ് 138 അടിയില്‍ എത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ തീരുമാനമുണ്ടാവുകയുള്ളുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്. അതേസമയം മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് നേരിയൊരു ആശ്വാസമാവുന്നുണ്ട്.
Discussion about this post